NEWS
പ്രവാസി ദോഹ ബഷീർ അനുസ്മരണം ജൂലൈ 4-ന്
28/06/2026 11:23 AM IST
NILA

ദോഹ: പ്രവാസി ദോഹയുടെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ചടങ്ങും അനുസ്മരണ പ്രഭാഷണവും സംഘടിപ്പിക്കുന്നു. ജൂലൈ 4 ശനിയാഴ്ച വൈകുന്നേരം 6:30-ന് ഐ.സി.സി (ICC) മുംബൈ ഹാളിലാണ് ചടങ്ങുകൾ നടക്കുക.
റേഡിയോ മലയാളം ആർ.ജെ രതീഷ് ചടങ്ങിൽ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തും.
ഇതോടൊപ്പം, പ്രവാസി ദോഹ സംഘടിപ്പിച്ച 'എം.ടി. പ്രബന്ധ രചനാ മത്സര'ത്തിലെ വിജയികളെ ചടങ്ങിൽ വെച്ച് ആദരിക്കും. മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ അമൽ ഫെർമിസിൻ, രണ്ടാം സമ്മാനം നേടിയ ശോഭ നായർ എന്നിവർക്കുള്ള പുരസ്കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്യും.
ദോഹയിലെ മുഴുവൻ പ്രവാസി മലയാളികളെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിക്കുന്നു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











